Thursday, May 2, 2024
spot_img

കേശവദാസപുരം മനോരമ കൊലപാതകം; പ്രതി ചെന്നൈയില്‍ പിടിയില്‍, നീക്കം 24 മണിക്കൂറിനകം

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി ചെന്നൈയില്‍ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി ആദം അലിയാണ് പിടിയിലായത്. ചെന്നൈ ആര്‍പിഎഫാണ് പിടികൂടിയത്. പ്രതിയെ നാളെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങുo. ചെന്നൈ എക്പ്രസിൽ ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് ഇയാള്‍ തമ്പാനൂരില്‍ നിന്ന് രക്ഷപ്പെട്ടത്.

പ്രതി വീട്ടമ്മയെ കൈകാലുകൾ കെട്ടി കിണറ്റിലെറിയുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. വീട്ടമ്മയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൃത്യം നടന്ന് 24 മണിക്കൂറിനകമാണ് പ്രതി പിടിയിലായിരിക്കുന്നത്. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകൾ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റിൽ തള്ളി. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്. കൊലപാതകത്തിന് ശേഷം പ്രതി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കേരളം വിട്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതേത്തുടര്‍ന്ന് പ്രതിയെ കണ്ടെത്താനുള്ള തെരച്ചിൽ ഊര്‍ജ്ജിതമാക്കിയിരുന്നു.

കൊലപാതകത്തിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഒരാൾക്കായി തെരച്ചിൽ ശക്തമായി നടക്കുന്നതായി കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു. കൊലയ്ക്ക് പിന്നിൽ ഈ അന്യസംസ്ഥാന തൊഴിലാളികളെന്നാണ് സംശയം. പൊലീസ് തിരയുന്ന 21കാരനായ പ്രതി ബംഗാൾ സ്വദേശിയാണ്. ഇയാൾ കെട്ടിടനിർമാണ തൊഴിലാളിയാണ്. ബംഗാൾ സ്വദേശി ആദം അലിക്കായി തെരച്ചിൽ തുടരുന്നു.

ഇദ്ദേഹം രണ്ടുമാസം മുൻപാണ് കൊല്ലപ്പെട്ട മനോരമയുടെ അയൽവാസിയായത്. കൊലനടത്തി കിണറ്റിലിട്ടത് ഇന്നലെ ഉച്ചയ്ക്കുശേഷമെന്നാണ് നിഗമനം. കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന 68വയസുള്ള വിരമിച്ച ഉദ്യോഗസ്ഥ മനോരമയാണ് കൊല്ലപ്പെട്ടത്. കാലുകൾ കെട്ടിയിട്ട നിലയിൽ സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Latest Articles