ഭാര്യാ സഹോദരിയെ അടിച്ചു വീഴ്‌ത്തി ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കടക്കരപ്പള്ളി പുത്തൻകാട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന രതീഷ്നെ കുറിച്ചറിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
കടക്കരപ്പള്ളിയില്‍ നഴ്സിനെ സഹോദരിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമെന്നു പൊലീസ്. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് തളിശേരിത്തറ ഉല്ലാസിന്റെ മകള്‍ ഹരികൃഷ്ണയെ (26) അടിച്ചുവീഴ്ത്തിയ ശേഷം സഹോദരി ഭര്‍ത്താവ് രതീഷ് പീഡിപ്പിക്കുകയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്‌തെന്നു തെളിഞ്ഞു. തുടര്‍ന്ന് മൃതദേഹം മറവു ചെയ്യാനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രതീഷ് 2 വര്‍ഷമായി ഹരികൃഷ്ണയുടെ ശല്യപ്പെടുത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്.

