Saturday, May 11, 2024
spot_img

‘മയക്കുമരുന്ന് കേസുണ്ടോ’?; ബിനീഷിനെതിരെ തെളിവില്ല; സഭയില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍‌. കേസിൽ ബിനിഷിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബിനീഷിനെതിരെ മയക്കുമരുന്ന് കേസ് ഉണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി ലഹരിമരുന്നുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും തെളിവുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രിയത്തിന്റെ പേരില്‍ വ്യക്തികളെ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മയക്കു മരുന്ന് കേസില്‍പ്പെട്ട പാര്‍ട്ടി സെക്രട്ടറിയുടെ മകനെ രക്ഷപ്പെടുത്താന്‍ ഒത്തു തീര്‍പ്പ് ശ്രമം എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു.

അതേസമയം കൊടകര കേസ് ഏറ്റെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സഭയില്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ കൊടകര കുഴല്‍പണക്കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles