Wednesday, December 31, 2025

കശ്മീരില്‍ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി ഹരീഷ് സാല്‍വെ

ലണ്ടന്‍: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സര്‍ക്കാരിന്‍റെ നടപടിയെ പിന്തുണച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കേന്ദ്രം തെറ്റ് തിരുത്തുകയായിരുന്നെന്ന് ഹരീഷ് സാല്‍വെ പറഞ്ഞു.

ഈ നടപടിയോടുള്ള പാക്കിസ്ഥാന്‍റെ പ്രതികരണം സമ്പൂര്‍ണ പാപ്പരത്തമാണ്. കാരണം കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാണ്. പാക്കിസ്ഥാന്‍ അവിടം കൈയേറിയതാണ്. അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ പാക് അധീന കശ്മീര്‍ സംബന്ധിച്ച് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന മാത്രമല്ല, കശ്മീര്‍ ഭരണഘടനയും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറയുന്നു. ചില പാക്കിസ്ഥാനി മനസുകള്‍ക്കൊഴികെ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നതിന് സംശയം ഉണ്ടായിട്ടില്ല. പ്രത്യേക പദവി അനുവദിച്ചത് തെറ്റാണെന്നും അത് തുടരാന്‍ അനുവദിച്ചത് വലിയ തെറ്റാണെന്നും താന്‍ കരുതുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles