Sunday, October 4, 2026

‘യുക്രെയ്നിൽനിന്ന് നിന്ന് ഇന്ത്യയിൽ വരണ്ടെന്ന് ഇന്ത്യൻ പെൺകുട്ടി; കാരണം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

യുക്രെയിനിൽ (Ukraine) മെഡിസിൻ പഠിക്കുന്ന ഹരിയാനയിൽ നിന്നുള്ള ഒരു പെൺകുട്ടി താൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ വേണ്ടി യുദ്ധത്തിൽ തകർന്ന രാജ്യം വിടാൻ വിസമ്മതിച്ചതായി റിപ്പോർട്ട്.

നേഹ താമസിക്കുന്ന വീട്ടിലെ കുടുംബനാഥൻ രാജ്യരക്ഷക്കായി ആർമിയിൽ ചേർന്ന് യുദ്ധത്തിന് പോകേണ്ടി വന്നു. ഭാര്യയും ആ മൂന്ന് കുഞ്ഞുങ്ങളും നേഹയും അവിടെ തനിച്ചായി. അതിനിടക്കാണ് ഇന്ത്യയിലേക്ക് മടങ്ങാൻ നേഹക്ക് അവസരം ലഭിച്ചത്. പക്ഷേ, യുദ്ധമുഖത്ത് ആ കുടുംബത്തെ തനിച്ചാക്കി മടങ്ങാൻ നേഹ തയ്യാറായില്ല. അവിടെ തന്നെ തുടരാൻ അവൾ തീരുമാനിച്ചു. ആ കുഞ്ഞുമക്കളും അവരുടെ അമ്മയും നേഹയും ഇപ്പോൾ കിയവിലെ ഒരു ബങ്കറിലാണുള്ളത്. എന്ത് സംഭവിച്ചാലും അവരെ ഉപേക്ഷിച്ച് മടങ്ങിവരില്ലെന്നാണ് നേഹ പറയുന്നത്.

എംബിബിഎസ് വിദ്യാർഥിനിയായ നേഹയ്ക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കാത്തതിനാൽ ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ ഒരു കൺസ്ട്രക്ഷൻ എൻജിനീയറുടെ വീട്ടിൽ മുറി വാടകയ്‌ക്കെടുത്തു.
നേഹയുടെ അമ്മയുടെ അടുത്ത സുഹൃത്തായ സവിത ജാഖർ പറഞ്ഞു, “വീട് ഉടമയുടെ കുട്ടികളുമായി നേഹ അടുപ്പത്തിലായി. യുദ്ധം ആസന്നമാണെന്ന് തോന്നിയതിനാൽ രാജ്യം വിടാൻ അവൾക്ക് ഉപദേശം ലഭിച്ചു. മകളെ ഒഴിപ്പിക്കാൻ അവളുടെ അമ്മ തീവ്രശ്രമം നടത്തി. ഒടുവിൽ, പെൺകുട്ടിക്ക് റൊമാനിയയിലേക്ക് കടക്കാൻ അവസരം ലഭിച്ചു, എന്നാൽ ഈ നിർണായക ഘട്ടത്തിൽ താൻ താമസിച്ചിരുന്ന സ്നേഹമുള്ള കുടുംബത്തെ ഉപേക്ഷിക്കാൻ അവൾ തയ്യാറായില്ല.സവിത ജാഖർ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യൻ സൈന്യത്തിൽ സൈനികനായിരുന്ന നേഹയുടെ അച്ഛൻ ഏതാനും വർഷം മുമ്പ് മരണ​പ്പെട്ടിരുന്നു. അമ്മ അധ്യാപികയാണ്.

Related Articles

Latest Articles