പാലക്കാട് : ചെന്നൈയില്‍ നിന്ന് സംസ്ഥാനത്തെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്പനയ്ക്കായി കൊണ്ട് വന്ന 975 ഗ്രാം ഹഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തമിഴ്‌നാട് കാഞ്ചിപുരം താംബരം സ്വദേശി രാമചന്ദ്രന്‍(27) ആണ് പിടിയിലായത്.
പാലക്കാട് ഡെപ്യൂട്ടി കമ്മിഷണര്‍ വി.പി.സലേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ചാണ് ഇയാള്‍ പിടിയിലായത് .
പാലക്കാട് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറും പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറേദിവസങ്ങളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.

