Hawala Money Seized
വയനാട്: വയനാട്ടിൽ വൻ കുഴൽപ്പണവേട്ട (Hawala Money Seized). വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ആണ് സംഭവം. ബെംഗളൂരുവിൽ നിന്നെത്തിയ പച്ചക്കറി വാഹനത്തിൽ ഒന്നരക്കോടിയിലേറെ രൂപയാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ആറ്റകോയ, മുസ്തഫ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്. സുൽത്താൻ ബത്തേരി പൊൻകുഴിയിൽ സംസ്ഥാനാതിർത്തിക്ക് സമീപത്തായിരുന്നു സംഭവം. ബെംഗളൂരു ഭാഗത്ത് നിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിൽ, ഡ്രൈവറുടെ സീറ്റിനടുത്തെ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
അതേസമയം പണത്തിന്റെ ഉറവിടം, ആർക്കൊക്കെ നൽകാനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് പോലീസ് അറിയിച്ചു. മതിയായ രേഖകളില്ലാതെ കൈവശം വെച്ച 1 കോടി 73 ലക്ഷം രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും സുൽത്താൻ ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…
ബെംഗളൂരുവിലെ കൊരമംഗലയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 27കാരൻ അറസ്റ്റിൽ. ചന്നപട്ടണ സ്വദേശിയായ 35കാരൻ ശിവകുമാറാണ്…
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചു.…
2008ൽ തിരുവനന്തപുരം മണ്ണന്തലയിൽ ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ…