ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. പാലക്കാട് റെയില്‍വേ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചെന്നൈ തിരുവള്ളൂര്‍ സ്വദേശി മുസാഫര്‍ ഖനി എന്നയാളില്‍ നിന്ന് കളളപ്പണം പിടികൂടിയത്. മലപ്പുറം ജില്ലയിലേക്ക് പണം കടത്തിക്കൊണ്ടുപോവാനായിരുന്നു പദ്ധതി. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ കുടുംബ സമേതമാണ് യാത്ര ചെയ്തത് . ഇതിന് മുന്‍പും ഇയാള്‍ കേരളത്തിലേക്ക് റയിൽ മാര്‍ഗം പണം കടത്തിയതായി സംശയിക്കുന്നു. പ്രതിയെക്കുറിച്ചും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

