Wednesday, April 24, 2024
spot_img

സർക്കാർ അംഗീകാരമുള്ള സ്ക്കൂളുകളിൽ മതപഠനത്തിന് നിയന്ത്രണം വേണമെന്ന് ഹൈക്കോടതി: ‘സ്വകാര്യ സ്കൂളുകളിലടക്കം മതപഠനത്തിന് സർക്കാർ അനുമതി വേണം, നിയമം ലംഘിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടണം’

സർക്കാർ അം​ഗീകാരമുള്ള സ്കൂളിൽ മതപഠനത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ്. സ്വകാര്യ സ്കൂളിലടക്കം മതപഠനത്തിന് സർക്കാർ അനുമതി വേണമെന്ന് ഹൈക്കോടതി പറഞ്ഞു. നിയമം ലംഘിക്കുന്ന സ്കൂളുകൾ സർക്കാരിന് പൂട്ടാമെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരത്തെ ഹിദാ സ്കൂൾ പൂട്ടിയത് അം​ഗീകരിച്ചാണ് കോടതി വിധി.

വ്യത്യസ്ത സംസ്കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും കോടതി ചൂണ്ടിക്കാട്ടി. സ്കൂളുകൾ ഒരു മതത്തിന് മാത്രം പ്രാധാന്യം നൽകുന്നത് മതേതരത്വത്തിനെതിരാണെന്നും കോടതി വ്യക്തമാക്കി.

Related Articles

Latest Articles