Saturday, May 4, 2024
spot_img

പ​മ്പ വ​രെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടണം: വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​ൻ സ​ർ​ക്കാ​രി​നാകി​ല്ലെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശബരിമല മാ​സ​പൂ​ജ സ​മ​യ​ത്ത് നി​ല​യ്ക്ക​ലി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി നൽകി . പ്രൈ​വ​റ്റ് സ്റ്റേ​ജ് ക്യാ​രി​യേ​ഴ്സ് ഒ​ഴി​കെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​മ്പ​യി​ലേ​ക്ക് ക​ട​ത്തി​വി​ട​ണ​മെ​ന്നാ​ണ് ദേ​വ​സ്വം ബെഞ്ച് സർക്കാരിന് നൽകിയ നി​ർ​ദേ​ശം.

പക്ഷെ ബേ​സ് ക്യാം​പ് നി​ല​യ്ക്ക​ൽ ആ​യ​തി​നാ​ൽ തീ​ർ​ഥാ​ട​ക​രെ പ​മ്പ​യി​ൽ ഇ​റ​ക്കി​യ​ശേ​ഷം ഈ വാ​ഹ​ന​ങ്ങ​ൾ തി​രി​കെ നി​ല​യ്ക്ക​ലി​ലെ​ത്തി പാ​ർ​ക്ക് ചെയ്യേണ്ടിവരും.

പ​മ്പ​യി​ലേ​ക്ക്പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​ൻ സ​ർ​ക്കാ​രി​ന് ആ​കി​ല്ലെന്ന് കോടതി പറഞ്ഞു. ​വാഹനങ്ങൾ നി​യ​ന്ത്രി​ക്കാ​ൻ മാ​ത്ര​മേ അ​വ​കാ​ശ​മു​ള​ള​തെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ൽ നി​ല​യ്ക്ക​ലി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് തീ​ർ​ഥാ​ട​ക​ർ പ​മ്പ​യി​ലേ​ക്ക് പോ​കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ബസുകളുടെ ലഭ്യതക്കുറവും അവയിലെ അമിത ചാര്‍ജും തീർത്ഥാടകർക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരുന്നത്.

Related Articles

Latest Articles