Tuesday, December 23, 2025

നാല് ദിവസമായി തനിക്കും ഭാര്യയ്ക്കും ഭീഷണിസന്ദേശങ്ങളുടെ പെരുമഴ;പോലീസിനോട് കൂടുതല്‍ സുരക്ഷ ആവശ്യപ്പെടുമെന്ന് സമീര്‍ വാങ്കഡെ

മുംബൈ: കൈക്കൂലി ആരോപണത്തില്‍ സി.ബി.ഐ കേസെടുത്തതിന് പിന്നാലെ തനിക്ക് നാല് ദിവസമായി നിരവധി ഭീഷണിസന്ദേശങ്ങള്‍ ലഭിക്കുന്നതായി സമീര്‍ വാങ്കഡെ. തനിക്ക് മാത്രമല്ല തന്റെ ഭാര്യയ്ക്കും നിരന്തരം അശ്ലീലസന്ദേശങ്ങളും ഭീഷണിസന്ദേശങ്ങളും വരുന്നതായാണ് സമീർ വാങ്കഡെയുടെ ആരോപണം. അതുകൊണ്ട് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുമെന്ന് സമീര്‍ വാങ്കഡെ വ്യക്തമാക്കി.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ നിന്നൊഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തിരിക്കുന്നത്. ആര്യന്‍ ഖാനെ കേസില്‍ നിന്നൊഴിവാക്കാന്‍ സമീര്‍ വാങ്കഡെ 25 കോടി രൂപ ചോദിച്ചുവെന്നും പിന്നീട് 18 കോടിക്ക് ഇടപാട് ഉറപ്പിച്ചെന്നുമാണ് സി.ബി.ഐ.യുടെ എഫ്.ഐ.ആര്‍.

Related Articles

Latest Articles