Sunday, May 19, 2024
spot_img

എൽ.ഡി.എഫ് ഭരണത്തിൽ എല്ലാത്തിലും കേരളം നമ്പർ വൺ;സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത കുടിശികയുടെ എണ്ണത്തിൽ മുന്നിൽ കേരളം

സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത കുടിശികയുടെ എണ്ണത്തിലും നമ്പർ വൺ ആയി കേരളം. മിക്ക സംസ്ഥാനങ്ങളും കഴിഞ്ഞ വർഷം വരെയുള്ള കുടിശ്ശിക കൊടുത്ത് തീർത്തിരുന്നു. എന്നാൽ കേരളം നൽകാനുള്ളത് രണ്ടര വർഷത്തെ അഞ്ച് ഗഡുക്കളാണ്.

അടിസ്ഥാന ശമ്പളത്തിന്റെ 15 ശതമാനം തുകയാണ് ക്ഷാമബത്ത അനുവദിക്കാത്തത് കാരണം ഓരോ മാസവും സർക്കാർ ജീവനക്കാർക്ക് നഷ്ടപ്പെടുന്നത്. മാത്രമല്ല, അടുത്ത ശമ്പള പരിഷ്‌കരണം വരെ ഗഡുക്കൾ പിടിച്ചുവെച്ചാൽ ഡിഎ കുടിശിക പിന്നെ ജീവനക്കാർക്ക് ലഭിക്കില്ല. ജൂലൈയിൽ വീണ്ടും നാല് ശതമാനം ഡിഎ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതോടെ കേരളത്തിന്റെ കുടിശ്ശിക 19 ശതമാനമായി ഉയരും.

Related Articles

Latest Articles