Celebrity

മദ്യപിച്ച് സ്വബോധമില്ലാതെ ഭാര്യയെ ബാറ്റു കൊണ്ട് തല്ലി;മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിക്കെതിരെ പൊലീസ് കേസെടുത്തു

മുംബൈ : മദ്യപിച്ച് സ്വബോധമില്ലാതെ ഭാര്യയെ ബാറ്റു കൊണ്ട് തല്ലിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. മദ്യലഹരിയിൽ ഭാര്യയുടെ തലയിൽ ബാറ്റ് കൊണ്ട് അടിച്ചു എന്നാണു പരാതി. ബാന്ദ്രയിലെ ഫ്ലാറ്റിൽ വച്ച് വെള്ളിയാഴ്ചയാണ് മർദനം നടന്നതെന്ന് ഭാര്യ ആൻഡ്രിയ ഹെവിറ്റ് പരാതിയിൽ പറയുന്നു. നിലവിൽ ഐപിസി സെക്ഷൻ 324, 504 വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

അതെ സമയം സംഭവത്തിൽ താരത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 12 വയസ്സുകാരനായ മകൻ കാംബ്ലിയെ തടയാൻ ശ്രമിച്ചെങ്കിലും അടുക്കളയിൽ പോയി കുക്കിങ് പാൻ ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ആൻഡ്രിയ മുംബൈയിലെ ബാബ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനു ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് വിനോദ് കാംബ്ലി തന്നെയും മകനെയും അപമാനിച്ചതായും ആൻ‍ഡ്രിയയുടെ പരാതിയിൽ പറയുന്നു. ആക്രമണസംഭവങ്ങളിൽ കാംബ്ലി മുൻപും വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. താമസിക്കുന്ന പ്രദേശത്തെ ഹൗസിങ് സൊസൈറ്റിയുടെ ഗേറ്റ് തകർത്തതിന് ഇയാളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Anandhu Ajitha

Recent Posts

ജമ്മു കശ്മീർ പൂർണ്ണമായും ഭാരതത്തിന്റേത് ; പാകിസ്ഥാൻ, അധിനിവേശ പ്രദേശം ഒഴിഞ്ഞുപോകണമെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ

ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…

17 minutes ago

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി | SABARIMALA GOLD SCAM

ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻ‌കൂർ…

39 minutes ago

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രമ്പിന്റെ നീക്കം: ദിവാസ്വപ്നം മാത്രമെന്ന് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ!! അസംബന്ധമെന്ന് ഡെന്മാർക്ക്

വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…

40 minutes ago

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

1 hour ago

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

2 hours ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

2 hours ago