Kerala

സുഹൃത്തിന്റെ തലയിൽ അരകല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ആലപ്പുഴ: സുഹൃത്തിനെ അരകല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ നടപടി. പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാവേലിക്കര അഡി. ജില്ലാ കോടതി (ഒന്ന്) ജഡ്ജി വി. ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം പത്തനാപുരം മഞ്ചള്ളൂര്‍ നമിത മന്‍സിലില്‍ ഇര്‍ഷാദിനെ (റിഷാദ്) കൊലപ്പെടുത്തിയ കേസിൽ പ്രതി പത്തനാപുരം പുന്നല ചാച്ചിപ്പുന്ന തച്ചിക്കോട്ട് നായങ്കരിമ്പ് ശശിഭവനത്തില്‍ പ്രമോദിനെ ആണ് കോടതി ശിക്ഷിച്ചത്.

കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ സുഹൃത്തായിരുന്നു പ്രമോദ്. 2013 ജൂണ്‍ 27 ന് രാത്രിയാണ് കൊലപാതകം നടന്നത്. കണ്ണൂര്‍ ഇരിക്കൂരില്‍ ജോലി ചെയ്തിരുന്ന പ്രമോദ്, ഇര്‍ഷാദ് വാടകക്ക് താമസിച്ചിരുന്ന താമരക്കുളം പേരൂര്‍കാരാണ്മ സുമഭവനം വീട്ടില്‍ പുലര്‍ച്ചെ എത്തി ഉറങ്ങിക്കിടന്ന ഇര്‍ഷാദിന്റെ തലയില്‍ അരകല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിന് ശേഷം നാടു വിട്ട പ്രമോദ് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഉണ്ണി എന്ന പേരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 8 വര്‍ഷത്തിന് ശേഷം 2021 ജൂണ്‍ 29 നാണ് ക്രൈംബ്രാഞ്ച് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

anaswara baburaj

Recent Posts

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

28 mins ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

1 hour ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

1 hour ago

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

2 hours ago

എപിപി അനീഷ്യയുടെ ആത്മഹത്യ; നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മാതാപിതാക്കൾ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ…

2 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം ; മർദിച്ചത് മാലയിടാനെന്ന വ്യാജേന എത്തിയ സംഘം ; കേസെടുത്ത് പോലീസ്

ദില്ലി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം. മാലയിടാനെന്ന വ്യാജേന എത്തിയ സംഘം കനയ്യ കുമാറിനെ…

2 hours ago