പ്രയാഗ്‌രാജ്: കാമുകിയെ കൊന്ന് മൃതദേഹം ജലസംഭരണിയിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. മുപ്പത്തിയഞ്ചുകാരിയായ രാജ് കേസറയെയാണ് അരവിന്ദ് എന്നയാൾ കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ യമുനാപുർ കര്‍ച്ചന പോലീസ് സ്റ്റേഷൻ പരിധിയിലാണ് അരുംകൊല നടന്നത്.
രാത്രിയാണ് അരവിന്ദ് കൊലപാതകം നടത്തിയത്. തുടർന്ന് കേസറിന്റെ മൃതദേഹം ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വിശ്വജിത്ത് സിങ് പറഞ്ഞു. മേയ് 30ന് കേസറിനെ കാൺമാനില്ലെന്നു പറഞ്ഞ് കുടുംബം പരാതി നൽകിയിരുന്നു. കേസറിന്റെ ഫോൺ റെക്കോർഡുകൾ പരിശോധിച്ചാണ് അരവിന്ദിനെ ഒടുവിൽ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ മൃതദേഹം ടാങ്കിലുണ്ടെന്നു അരവിന്ദ് പോലീസിനോടു പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

