Friday, May 3, 2024
spot_img

മ്യൂസിയത്ത് നിന്നും മോഷ്ടിച്ച കാറിൽ എത്തി വീടിന് മുന്നിൽ വെച്ചിരുന്ന ബൈക്കുമായി കടന്നു, സിസിടിവി കുടുക്കി;ഒടുവിൽ ഒരാൾ പിടിയിൽ

തിരുവനന്തപുരം: മോഷ്ടിച്ച കാറിൽ എത്തി വീടിന് മുന്നിൽ വെച്ചിരുന്ന ബൈക്കുമായി സ്ഥലംവിട്ട
കേസിൽ ഒരാൾ പിടിയിൽ.ചെങ്കവിള അയിര സ്വദേശിയായ ശംഭു എന്ന് വിളിക്കുന്ന സുമേഷ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 19 ന് ഉച്ചയ്ക്ക് പാറശ്ശാല ചെങ്കവിള അയിര സ്വദേശി സജീവിന്‍റെ വീട്ടിന് മുന്നിൽ വെച്ചിരുന്ന ബൈക്ക് മോഷണം പോയ കേസിലാണ് സുമേഷിനെ പിടികൂടിയത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ആൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മ്യൂസിയം ജവഹർ നഗറിൽ നിന്നും മോഷ്ടിച്ച കാറിൽ എത്തിയാണ് ബൈക്കുമായി കടന്നത് എന്ന് പൊഴിയൂർ പോലീസ് പറഞ്ഞു. സംഭവ ശേഷം സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Related Articles

Latest Articles