Saturday, May 18, 2024
spot_img

തലയിൽ ക്ഷതമേറ്റതിനാൽ രക്ത ധമനികൾ പൊട്ടി, തലച്ചേറിൽ രക്തം കട്ടപിടിച്ചു: ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദനമേറ്റ് മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണ കാരണം തലയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മർദനത്തിൽ തലയിലെ രണ്ടിടത്ത് ക്ഷതമേറ്റതിനാൽ രക്ത ധമനികൾ പൊട്ടിയിട്ടുണ്ട്. ഇതോടെ തലച്ചേറിൽ രക്തം കട്ടപിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കരൾ രോ​ഗം സ്ഥിതി വഷളാക്കിയെന്നും റിപ്പോർട്ടിലുണ്ട്.

നേരത്തെ പുറത്തു വന്ന എഫ്ഐആറിൽ ട്വന്റി-20 യിൽ പ്രവർത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാക്കിയിരുന്നു. പ്രതികൾ സിപിഎം പ്രവർത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്ഐആറിലുണ്ട്.

പരാതിക്കാരിയും ട്വന്റി-20 യുടെ പഞ്ചായത്ത് അംഗവുമായ നിഷ അലിയാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായ സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിന് പിടിച്ചു, തുടർന്ന് താഴെ വീണ ദീപുവിന്റെ തലയിൽ ഇയാൾ പലതവണ ചവിട്ടിയെന്നും എഫ്ഐആറിൽ പറയുന്നു. ഈ സമയം മറ്റു പ്രതികൾ ദീപുവിന്റെ ശരീരത്തിൽ മർദിക്കുകയായിരുന്നു. പരാതിക്കാരിയായ നിഷ അലിയാരെ പ്രതികൾ അസഭ്യം പറഞ്ഞതായും എഫ്ഐആറിലുണ്ട്.

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ വഴിവിളക്കുകൾ മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന ‘സ്ട്രീറ്റ് ലൈറ്റ് ചലഞ്ച്’ പദ്ധതിയെ കുന്നനാട് എംഎൽഎ പിവി ശ്രീനിജിൻ തകർക്കുന്നെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ 12 നു പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. പ്രതിഷേധം നടക്കുന്നതിനിടെയാണ് നാലു സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന് പരിക്കേറ്റത്.

ദീപുവിനെ വീട്ടിൽ നിന്നും പിടിച്ചിറക്കി മർദിക്കുകയായിരുന്നു. പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേയ്ക്കും മാറ്റുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്കക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്.

Related Articles

Latest Articles