Friday, December 19, 2025

തലമുതൽ കാൽപാദം വരെ കറുത്ത ബുർഖ കൊണ്ട് മറയ്‌ക്കണം; നിറത്തിലുള്ള ശിരോവസ്ത്രം ധരിച്ചെത്തിയ പെൺകുട്ടിയെ കോളേജിൽ നിന്ന് ഇറക്കിവിട്ടു

കാബൂൾ: സ്ത്രീകൾ തല മുതൽ പാദം വരെ മറയ്‌ക്കുന്ന തരത്തിൽ ബുർഖ ധരിക്കണമെന്ന് ഉത്തരവിട്ടതിന് പിന്നാലെ പുതിയ ഉത്തരവുമായി താലിബാൻ. നിറത്തിലുള്ള ഹിജാബും ധരിക്കരുത് എന്നാണ് താലിബാന്റെ പുതിയ ഉത്തരവ്. ധരിക്കുന്നത് കറുപ്പ് മാത്രമായിരിക്കണം.

വിവിധ നിറത്തിലുള്ള ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ കാബൂളിലെ സർവ്വകലാശാലയിൽ പ്രവേശാനുമതി നൽകാതെ ഇറക്കി വിട്ടു. ശരീരം മുഴുവൻ കറുപ്പ് വസ്ത്രത്തിൽ മൂടിയവരെ മാത്രം സർവ്വകലാശാലയ്‌ക്ക് ഉള്ളിലേക്ക് കയറ്റിവിടുന്ന ദൃശ്യങ്ങൾ ഈയിടെയായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കറുത്ത് ഹിജാബ് ധരിക്കുന്നുണ്ടെന്നും പിന്നെ എന്തിനാണ് കറുത്ത ശിരോവസ്ത്രം കൂടി ധരിക്കുന്നത് എന്നും പെൺകുട്ടികൾ ചോദിക്കുന്നുണ്ട്. മാത്രമല്ല കറുത്ത ശിരോവസ്ത്രം ധരിക്കുന്നത് ഈ ചൂട് കാലത്ത് അസഹ്യമാണെന്നും ഇവർ പറയുന്നു. എന്നാൽ താലിബാൻ ഇതൊന്നും തന്നെ കണക്കിലെടുക്കാതെയാണ് നിയമങ്ങൾ നടപ്പിലാക്കുന്നത്.

അതേസമയം, അഫ്ഗാനിലെ സ്ത്രീകളെ ബുർഖ ധരിക്കാൻ നിർബന്ധിക്കുന്നില്ല എന്ന് താലിബാൻ നേതാവ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കറുപ്പ് വസ്ത്രത്തിൽ മൂടിയവരെ മാത്രം സർവ്വകലാശാലയ്‌ക്ക് ഉള്ളിലേക്ക് കയറ്റിവിടുന്ന ദൃശ്യങ്ങൾ പുറത്ത് വരുന്നത്. അഫ്ഗാനിലെ ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയാണ് ഹിജാബ് നിർബന്ധമാക്കിയിട്ടില്ലെന്നും മതവസ്ത്രമായതിനാൽ സ്ത്രീകളോട് ധരിക്കാൻ നിർദ്ദേശിക്കുക മാത്രമാണ് ചെയ്തത് എന്നും പറഞ്ഞത്.

Related Articles

Latest Articles