Sunday, June 16, 2024
spot_img

വിദ്യാർത്ഥികൾക്കും ടെക്കികൾക്കും മയക്കുമരുന്ന് വിൽപ്പന; മാരകമയക്കുമരുന്നായ എംഡിഎംഎയുമായി കായിക അദ്ധ്യാപകർ പിടിയിൽ

കൊച്ചി: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി കായിക അദ്ധ്യാപകർ പിടിയിലായി. മൂന്ന് പേരടങ്ങുന്ന അധ്യാപക സംഘമാണ് പിടിയിലായത്. മലപ്പുറം സ്വദേശി സനിൽ, തിരുവല്ല സ്വദേശി അഭിമന്യു സുരേഷ്, അമൃത എന്നിവരാണ് പിടിയിലായത്. ഇതിൽ പിടിയിലായ സനിലും അമൃതയും വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നവരാണ്.

ഇൻഫോപാർക്ക് പ്രദേശത്തുള്ള വിദ്യാർത്ഥികൾക്കും ടെക്കികൾക്കുമാണ് ഇവർ മയക്കുമരുന്ന് വിറ്റിരുന്നത്. ഇവരുടെ വിൽപ്പനയെ കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു. പലതവണ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപെടുകയായിരുന്നു. എന്നാൽ അവസാനം വളരെ സാഹസികമായി പ്രതികളെ വലയിലാക്കുകയായിരുന്നു.

ബെംഗളൂരുവിൽ നിന്നാണ് ഇവർ ലഹരിയെത്തിക്കുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. ഫോണുകളും സിം കാർഡുകളും പ്രതികൾ മാറി മാറി ഉപയോഗിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രതികളെ പിടികൂടാൻ പ്രയാസമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles