Thursday, January 8, 2026

കുഞ്ഞൻ നാരങ്ങയുടെ ആരോഗ്യഗുണങ്ങൾ ചെറുതല്ല; ദഹനക്കേട് മുതൽ കിഡ്നി സ്റ്റോൺ വരെ മാറ്റും

നാരങ്ങയുടെ ഗുണങ്ങള്‍ ചെറുതല്ല. വലിപ്പത്തില്‍ തീരെ ചെറുതെങ്കിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. വൈറ്റമിന്‍ സി അടക്കമുള്ള ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഇവയിൽ കലോറി വളരെ കുറവാണ് എന്നതാണ്. 100 ഗ്രാം നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് വെറും 29 കലോറി മാത്രമാണ്. നാരങ്ങ തൊലികൾ ഒരുപോലെ ആരോഗ്യകരമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഫ്രീ റാഡിക്കലുകൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, പ്രവർത്തനരഹിതമായ അല്ലെങ്കിൽ അമിതമായി പ്രവർത്തിക്കുന്ന തൈറോയ്ഡ് ഗ്രന്ഥി എന്നിവയ്ക്കെതിരെ പോരാടുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഇവ. ചെറുനാരങ്ങ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ദഹനക്കേടിനുള്ള ഏറ്റവും പ്രചാരമേറിയ പരിഹാരമാണ് നാരങ്ങ. നിങ്ങൾ ദഹനക്കേട് അല്ലെങ്കിൽ മലബന്ധം മൂലമുള്ള പ്രശ്നം നേരിടുകയാണ് എങ്കിൽ, ഭക്ഷണത്തിന് മുകളിൽ കുറച്ച് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. ദഹനക്കേടിനുള്ള ഏറ്റവും പ്രചാരമുള്ള പരിഹാരമാണിത്. നിങ്ങളുടെ സലാഡുകളിൽ ഇത് മുകളിൽ ഒഴിക്കുക അല്ലെങ്കിൽ ഒരു ഗ്ലാസ് സോഡയിലോ ചെറുചൂടുള്ള വെള്ളത്തിലോ ചേർക്കുക, ഇത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും. പാനീയത്തിന്റെ സ്വാദ് വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് കുറച്ച് പെരുംജീരകം അല്ലെങ്കിൽ പുതിനയില കൂടി ചേർക്കാം.

സ്വാഭാവികമായും വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം നാരങ്ങയുടെ പതിവ് ഉപഭോഗമാണ്. നാരങ്ങയിൽ സിട്രേറ്റിന്റെ ഏറ്റവും ഉയർന്ന സാന്ദ്രതയുണ്ട്, ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തുടക്കത്തിൽ തന്നെ തടയുന്നു.കരളിനും വൃക്കകൾക്കും സ്വാഭാവികമായി ദുഷിപ്പുകൾ അകറ്റുവാൻ സഹായിക്കുന്ന ഡിടോക്സിഫൈയിംഗ് ഏജന്റായി പ്രവർത്തിക്കുവാൻ നാരങ്ങകൾക്ക് കഴിയും. നിങ്ങളുടെ ശരീരത്തിൽ നിന്ന് അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെല്ലാം സ്വാഭാവികമായും പുറന്തള്ളാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

Related Articles

Latest Articles