Friday, December 19, 2025

പനി ലക്ഷണമുള്ളവര്‍ വീടിന് പുറത്ത് പോകരുത്; സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ 3% മാത്രമാണ് ആശുപത്രിയിലുള്ളത്; അടച്ചുപൂട്ടല്‍ എന്നത് അവസാനത്തെ മാർഗം; ആശങ്കയും ഭയവും വേണ്ട; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് (Covid) വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി (Veena George) വീണാ ജോര്‍ജ്. കോവിഡ് പ്രോട്ടോകോള്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകമാണ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതാതു ജില്ലകളില്‍ തന്നെ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പനി ഉള്ളവർ പുറത്തിറങ്ങരുതെന്നും രോഗലക്ഷമുണ്ടെങ്കിൽ പരിശോധന നിർബന്ധമാണെന്നും വീണാജോർജ് പറഞ്ഞു.

ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അടച്ചുപൂട്ടല്‍ എന്നത് അവസാനത്തെ മാര്‍ഗമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇപ്പോഴുള്ള 1,99,041 കോവിഡ് കേസുകളില്‍ മൂന്ന് ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത്. ഇതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കല്‍ ആവശ്യമായുള്ളത്. 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു ആവശ്യമായുള്ളത്. 18 വയസിന് മുകളിലുള്ള 100% പേർക്കും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. ഒമിക്രോൺ ഡെൽറ്റയേക്കാൾ മാരകമല്ലെന്നും അതുകൊണ്ട് തന്നെ ആശങ്കയും ഭയവും വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles