എല്ലാ പഴവർഗങ്ങളും ആരോഗ്യത്തിന് നല്ലതുതന്നെയാണ് എന്നാൽ സ്ത്രീകളുടെ ആരോഗ്യത്തിന് പ്രയോജനകരമായ ചില പഴങ്ങളുണ്ട്. അവ എന്നും കഴിക്കുകയാണെങ്കിൽ ആരോഗ്യകരമായ ജീവിതം ആസ്വദിക്കാൻ സാധിക്കും.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഗുണകരമായ ഒരു പഴമാണ് ആപ്പിള്‍. സ്ത്രീകളില്‍ ഇത് ശരീരഭാരം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്റെ പഠനമനുസരിച്ച് സ്ഥിരമായി ആപ്പിള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് കൊറോണറി പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 13 മുതല്‍ 22 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകള്‍ ഇരുമ്പ് ഭക്ഷണത്തില്‍ കൂടുതൽ ഉള്‍പ്പെടുത്തുന്നത് വളരെ പ്രധാനമാണെന്നാണ് ഡോക്ടര്‍മാരടക്കം നിര്‍ദേശിക്കുന്നത്.
ആര്‍ത്തവവിരാമത്തിന്റെ നാളുകളില്‍ ശരീരത്തില്‍ പുകച്ചില്‍ അനുഭവപ്പെടുന്നതും രാത്രികാലങ്ങളില്‍ അസഹ്യമായി വിയര്‍ക്കുന്നതുമടക്കമുള്ള പ്രശ്നങ്ങള്‍ നേരിടാന്‍ മാതളം സഹായിക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ് എന്നിവ മാതളനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇത് ഗുണം ചെയ്യും.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതാണ് ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നീ പഴങ്ങള്‍. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഇവ. സിട്രസ് അടങ്ങിയ പഴങ്ങളില്‍ ഹെസ്പെരിഡിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്താതിമര്‍ദ്ദം, ധമനികള്‍ കട്ടിയാക്കുന്നത്, അനാരോഗ്യകരമായ കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
സ്ത്രീകള്‍ക്ക് ഒരു പ്രായം കഴിഞ്ഞാൽ ഊര്‍ജ്ജം കുറയുന്നത് ഏറെ ഉത്‌കണ്‌ഠപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഒഴിവാക്കരുതാത്ത ഒരു പഴമാണ് ചെറി. ചെറി പോലുള്ളവയില്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന ആന്തോസയാനിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാന്‍ ചെറി ഉത്തമമാണ്. ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെറി കഴിക്കുകയോ അതിന്റെ ജ്യൂസ് മധുരം ചേര്‍ക്കാതെ കുടുക്കുകയോ ചെയ്യണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…