Friday, March 29, 2024
spot_img

ഇതാണ് സ്ത്രീശാക്തീകരണം; 24 ലക്ഷം സ്ത്രീകളെ സ്വയംപര്യാപ്തരാക്കാനൊരുങ്ങി യോഗി സർക്കാർ

ലക്‌നൗ:സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ശാക്തീകരണത്തിന് പ്രാധാന്യം നൽകാൻ പുതിയ പദ്ധതിയുമായി യുപി സർക്കാർ . സ്വയം തൊഴിലിലൂടെ സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണ് യോഗി സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ 24 ലക്ഷം സ്ത്രീകൾ ആണ് ഇതിന്റെ ഗുണഭോക്താക്കൾ ആയി മാറുന്നത്. സത്രീകളെ ചെറു സംഘങ്ങളായി തിരിച്ചുകൊണ്ടാണ് പദ്ധതി സർക്കാർ നടപ്പാക്കുന്നത്. രണ്ട് ലക്ഷം ചെറു സംഘങ്ങൾ ഇതിനായി രൂപീകരിക്കും. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്ന പദ്ധതിയ്‌ക്കായി 1500 കോടിയാണ് സർക്കാർ ചിലവഴിക്കുക. കൂടാതെ ഓരോ ഗ്രൂപ്പിനും 3.30 ലക്ഷം രൂപ ഓരോ സാമ്പത്തിക വർഷവും നൽകി. 1300 പുതിയ ഉത്പാദക സംഘങ്ങൾക്കും സർക്കാർ രൂപം നൽകും.

അതേസമയം സംസ്ഥാന നഗരവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രൂപരേഖ നേരത്തെ തന്നെ ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ പരിശോധിച്ചിരുന്നു.തുടർന്ന് ഇതിന് ശേഷമാണ് പദ്ധതി നടപ്പാക്കാനുള്ള തീരുമാനം. മാത്രമല്ല സ്ത്രീശാക്തീകരണത്തിന് പുറമേ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും യോഗി സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. എന്നാൽ 600 ഗ്രാമങ്ങളിലെ കർഷകർക്ക് കാർഷിക ഉത്പന്നങ്ങൾ നൽകുന്നതിനായുള്ള ആജീവിക മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles