പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യത്തിന് ജീവിതശൈലിയുമായി ബന്ധമുണ്ട്. വ്യായാമരഹിതമായ ജീവിതവും ഫാസ്റ്റ് ഫുഡുകളുടെ അമിത ഉപയോഗവും ശരീരത്തിന്റെ അമിതഭാരവും ഭാവിയില്‍ പ്രശ്നമായേക്കും.
ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ സ്‌ത്രീകളുടെ പെണ്‍കുട്ടികളുടെയും ആരോഗ്യത്തിന് ഭീഷണിയാണ് . പെണ്‍കുട്ടികളിലും സ്ത്രീകളിലും കണ്ടുവരുന്ന പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം (പി.സി.ഒ.എസ്) വന്ധ്യത, ആര്‍ത്തവ ക്രമക്കേട്, ഗര്‍ഭാശയ കാന്‍സര്‍ തുടങ്ങിയവയുടെ പ്രധാനകാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ജീവിതശൈലീ രോഗങ്ങളാണ്.
ഭക്ഷണം ഒഴിവാക്കല്‍ ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം എന്നിവയും പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യത്തിന് ഹാനികരമാണ്. മാത്രമല്ല, പോഷകസമ്പന്നമായ ആഹാരം നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും വേണം.

