Sunday, May 12, 2024
spot_img

ആകാശത്തു പാറി പറന്നിറങ്ങി സ്വപ്നം സഫലമാക്കി നസ്രിയ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് നസ്രിയ നസിം. ആരാധകര്‍ക്കായി രസകരമായ വീഡിയോകളും ചിത്രങ്ങളും നസ്രിയ ഇപ്പോഴും പങ്കുവെക്കാറുമുണ്ട്. ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ കൊണ്ടു തന്നെ ആരാധകര്‍ അതെല്ലാം ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ, താരം സ്‌കൈ ഡൈവിങ്ങ് ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ‘അങ്ങനെ സ്വപ്‌നം സാഫല്യമായിരിക്കുന്നു. ദുബായില്‍ പെട്ടെന്ന് എത്താനായി ഞാന്‍ വിമാനത്തില്‍ നിന്നു ചാടിയിറങ്ങി’ എന്ന രസകരമായ അടിക്കുറിപ്പാണ് നസ്രിയ ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. താരങ്ങളായ ശ്രിന്ധ, നിമിഷ സജയന്‍, ശബരീഷ്, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രങ്ങള്‍ക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്.

Related Articles

Latest Articles