തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയിലും എറണാകുളം ജില്ലയിലും നാളെ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ മഞ്ഞ അലേര്‍ട്ട്പ്രഖ്യാപിച്ചു.
ജൂണ്‍ 1 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയും, മണിക്കൂറില്‍ 40- 50 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

