Tuesday, January 6, 2026

അസാനി ചുഴലിക്കാറ്റ്; കേരളത്തിലും മഴ ശക്തം; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും മഴ കനക്കും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു. കൂടതെ ഇടിമിന്നലിനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ കിട്ടും.

അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മാത്രമല്ല മണിക്കൂറിൽ അമ്പത് കിലോ മീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

Related Articles

Latest Articles