സി.പി.എമ്മിലും സർക്കാറിലും ഉരുത്തിരിഞ്ഞ പുതിയ വിവാദത്തിൽ മന്ത്രി റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മരുമകനെ ചേർത്തുപിടിക്കുകയാണ് പിണറായി. അതേസമയം മന്ത്രി മുഹമ്മദ് റിയാസും തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീറും തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍, മന്ത്രിയെന്ന നിലയില്‍ റിയാസിന്റെ അഭിപ്രായത്തിനെതിരെ പരസ്യമായും സാമൂഹ്യമാധ്യമത്തിലൂടെ പരോക്ഷമായും വിമര്‍ശനം ഉന്നയിച്ച എ.എന്‍. ഷംസീറിനെതിരെ പാര്‍ട്ടിതല അച്ചടക്ക നടപടിയുണ്ടായേക്കും. മാത്രമല്ല വിഷയത്തില്‍ മരുമകനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചത്.

