Thursday, May 16, 2024
spot_img

തിരുവനന്തപുരത്ത് കനത്തമഴയും പ്രതികൂല കാലവസ്ഥയും;പൊന്മുടി,കല്ലാർ,ബ്രൈമൂർ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്രാ വിലക്ക്.

തിരുവനന്തപുരം;കനത്തമഴയും പ്രതികൂല കാലവസ്ഥയെയും തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് ഇവിടങ്ങളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ഇക്കോടൂറിസം അധികൃതർ അറിയിച്ചു.
അതേ സമയം തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലകളിൽ മണിക്കൂറുകളായി ശക്തമായ മഴ തുടരുകയാണ്.

നദികളിലെ ജല നിരപ്പ് ഉയർന്നു.വിതുരയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കല്ലാറ്റിൽ വിനോദ സഞ്ചാരികൾ കുടുങ്ങിയതായി റിപ്പോർട്ട് ഉണ്ട്.പല സ്ഥലങ്ങളിലും തോടുകൾ കവിഞ്ഞ് ഒഴുകുന്നുണ്ട്.. അതേസമയം വിതുര ഐസറിനു സമീപം കാണിത്തടം സെറ്റിൽമെന്റിൽ കനത്തമഴയിൽ കുടുങ്ങി കിടന്നവരെ രക്ഷിക്കാൻ എത്തിയ വിതുര ഫയർഫോർസിന്റെ വാഹനത്തിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു.വാഹനത്തിലെ ഉദ്യോഗസ്ഥർ രക്ഷപ്രവർത്തനത്തിനായി പുറത്തിറങ്ങിയപ്പോൾ ആയിരുന്നു അപകടം.
എന്നാൽ ആർക്കും പരിക്കില്ല എന്നാണ് വിവരം.
പോലീസ്,ഫയർ ഫോഴ്സ്,കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്..

Related Articles

Latest Articles