Saturday, January 10, 2026

കനത്ത നാശനഷ്ടമുണ്ടാക്കി അമേരിക്കയില്‍ മിന്നല്‍ പ്രളയം; കേരള മുഖ്യമന്ത്രി ചികിത്സക്കെത്തുന്ന മായോ ക്ലിനിക്കും വെള്ളത്തിൽ; പ്രതിസന്ധിയിലായി യു എസ് യാത്ര

മിനിസോട്ട : അമേരിക്കയിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി.കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്ത മഴയിലാണ് മിന്നൽ പ്രളയം ഉണ്ടായത്.

അമേരിക്കയിലെ കനത്ത മഞ്ഞുവീഴ്ച്ചയും വെള്ളപ്പെക്കത്തിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. മിന്നല്‍ പ്രളയം എന്നാണ് ഈ അപകടത്തെ അമേരിക്കയിലെ കാലവസ്ഥാ നിരീക്ഷകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് സിയാറ്റിലിലും വാഷിംഗ്ടണിലും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുകിപ്പോയി.

ഈ സാഹചര്യത്തിൽ രണ്ട് നഗരങ്ങളിലേയും മിക്ക വഴികളും താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഹൈവേകളിലൂടെയും മൗണ്ട് പാസുകളിലൂടെയുമുള്ള യാത്ര നിരോധിച്ചു.

പ്രദേശത്ത് നിന്നും ലക്ഷക്കണത്തിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഈ സാഹചര്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സ പ്രതിസന്ധിയിലാകുമെന്നാണ് വിവരം. മുഖ്യമന്ത്രി ചികിത്സക്കായി എത്തുന്ന മിനിസോട്ടയിലെ മായോ ക്ലിനിക്കിന്റെ ഭാഗങ്ങളിലും പ്രളയം ഉണ്ടായിട്ടുണ്ട്.അതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര മാറ്റിവെച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 15നാണ് അമേരിക്കയിലേക്ക് ചികിത്സയ്ക്കായി തിരിക്കുന്നത്. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. മുമ്പ് അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടര്‍പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടാകും.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles