Sunday, December 14, 2025

മദീനയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു; മരിച്ചത് രണ്ടു പേര്‍, നിരവധി പേരെ കാണാതായി

മദീന : മദീന മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. സ്ഥലത്ത് കനത്ത നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം യാമ്പു, മദീന മേഖലകളില്‍ ഉണ്ടായത്. വെള്ളക്കെട്ടുകളിലും താഴ് വാരങ്ങളിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. 100 ലധികം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേരാണ് വിവിധയിടങ്ങളിലായി മരിച്ചത്. പതിനാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പൊലീസുമായി സഹകരിച്ച്‌ മുന്‍ കരുതലെന്നോണം ആറ് റോഡുകള്‍ അടച്ചു.

മഴദുരിത ബാധിത പ്രദേശങ്ങള്‍ എത്രയും വേഗം പൂര്‍വ സ്ഥിതിയിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോടും ശ്രമങ്ങള്‍ നടത്താന്‍ മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്

Related Articles

Latest Articles