Monday, December 29, 2025

ഉത്തരാഖണ്ഡില്‍ കനത്ത മഴ; മരണസംഖ്യ 38 ആയി ഉയര്‍ന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴ. മഴക്കെടുതിയില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി,നൈനിറ്റാള്‍ എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അളകനന്ദ ഉള്‍പ്പെടെയുള്ള നദികളും കരകവിഞ്ഞു ഒഴുകുകയാണ്. മണ്ണിടിച്ചില്‍ ദേശീയ പാത ഗതാഗതത്തെയും ബാധിച്ചു. മണ്ണിടിച്ചിലും ശക്തമായ മഴയും തുടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാരികളോട് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി.

Related Articles

Latest Articles