തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ വീണ്ടും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും നാളെ ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും മഴ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക്കടിസ്ഥാനത്തില്‍ സാഹചര്യം നിരന്തരം വിലയിരുത്തണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

