Monday, December 15, 2025

നിർണ്ണായക മത്സരത്തിന് ബാംഗ്ലൂർ തയ്യാറെടുക്കവേ നഗരത്തിൽ പെരുമഴ; പെയ്തിറങ്ങുന്നത് തങ്ങളുടെ കണ്ണീരെന്ന് ബാംഗ്ലൂർ ആരാധകർ; മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾ വെള്ളത്തിലാകും

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ പ്ലേ ഓഫിൽ കടക്കുവാനുള്ള അവസാന അവസരമായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് തയ്യാറെടുക്കവേ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആശങ്കയിലാക്കി മഴ ഭീഷണി. ബെംഗളൂരു നഗരത്തിൽ കനത്ത മഴ തുടരുന്നതോടെ മത്സരം മുടങ്ങുമോയെന്ന ആശങ്കയിലാണ് ആർസിബി ആരാധകര്‍. മഴ കാരണം ഇന്നലെ ടീമുകളുടെ പരിശീലനം മുടങ്ങിയിരുന്നു. മത്സരം നടക്കുന്ന ഇന്നുരാത്രിയും മഴ തുടർന്നാൽ മത്സരം റദ്ദാക്കാനുള്ള സാധ്യതയുണ്ട്. ബെംഗളൂരുവിൽ വൈകിയും മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനങ്ങൾ.

പ്ലേ ഓഫ് നേരത്തെ ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസിന് ഇന്നത്തെ മത്സരം മുടങ്ങിയാലും തൊറ്റാലും കുഴപ്പമൊന്നുമില്ല. ഗുജറാത്തിനെ തോൽപിച്ചാൽ മാത്രമേ റോയൽ‌ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായി ഐപിഎൽ പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കൂ. കളി മുടങ്ങിയാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റു വീതം ലഭിക്കും.

അങ്ങനെയെങ്കിൽ ആർസിബിക്ക് 15 പോയിന്റാകും. പക്ഷേ സൺറൈസേഴ്സിനെ മുംബൈ ഇന്ത്യൻസ് തോൽപിച്ചാൽ മുംബൈയ്ക്ക് 16 പോയിന്റാകുകുകയും നാലാം സ്ഥാനക്കാരായി മുംബൈ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്യും.

Related Articles

Latest Articles