Saturday, May 4, 2024
spot_img

വടക്കേ ഇന്ത്യയിൽ മഴ‌ക്കെടുതി ; ദില്ലിയിൽ കനത്ത മഴ ; മഹാരാഷ്ട്രയിൽ യെല്ലോ അലർട്ട് ; യുപിയില്‍ ശക്തമായ മഴയിൽ ജീവൻ പൊലിഞ്ഞത് നാല് പേര്‍ക്ക്

ദില്ലി : കനത്ത മഴ തുടരുന്നു. ദില്ലിയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തതിനടിയിലാണ് . ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഗുജറാത്ത്,എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരും മണിക്കൂറുകളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 40 മണിക്കൂറായി തുടരുന്ന മഴ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായി.ഇന്ന് ദില്ലി -എന്‍സിആറിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മിക്കയിടത്തും ഒറ്റപ്പെട്ട കനത്ത ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കുന്നു. അടുത്ത മൂന്നോ നാലോ ദിവസത്തേക്ക് മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ, കൊങ്കണ്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുംബൈയിലെ ഐഎംഡി ശാസ്ത്രജ്ഞ സി നിത ടിഎസ് പറഞ്ഞു.

യുപിയില്‍ ശനിയാഴ്ച്ച മഴക്കെടുതിയില്‍ നാല് പേര്‍ മരിച്ചതായി ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ലഖിംപൂര്‍ ഖേരി, ഇറ്റാ, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. ബന്ദയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി

Related Articles

Latest Articles