Tuesday, September 22, 2026

ദുരിതപ്പെയ്ത്ത്! സംസ്ഥാനത്ത് അതിതീവ്ര മഴ; എറണാംകുളം ജില്ലയിൽ റെഡ് അലർട്ട്; മലയോരമേഖലകളിൽ കഴിയുന്നവരടക്കം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്രമഴ. എറണാംകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ ഇടുക്കിയിലും കണ്ണൂരിലും റെഡ് അലർട്ടാണ്.10 ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. മഴയോടൊപ്പം കടലാക്രമണത്തിനുള്ള സാധ്യതയും വളരേറെയാണ്. അത്കൊണ്ട് തന്നെ കേരള കർണ്ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

അതേസമയം എറണാംകുളം ജില്ലയിൽ ശക്തമായ മഴയെത്തുടർന്ന് വീടുകളിലും താഴ്ന്ന പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ രൂക്ഷമായി. രാവിലെ പത്തുമണിക്ക് ശേഷം മഴ മാറിനിന്നതോടെ വെളളക്കെട്ട് കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നാളെ രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Related Articles

Latest Articles