Friday, June 14, 2024
spot_img

ഊട്ടിയിലെ ഹെലികോപ്റ്റർ അപകടം: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സംഭവ സ്ഥലത്തേയ്‌ക്ക്; പാർലമെന്റിൽ പ്രസ്താവന നടത്തും

ദില്ലി: പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്‌) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ അപകടത്തിൽപ്പെട്ട സംഭവ സ്ഥലം സന്ദർശിച്ചേക്കും.

രാജ്യത്തെ ഞെട്ടിച്ച അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും നേരിട്ട് വിലയിരുത്താനാണ് പ്രതിരോധ മന്ത്രി എത്തുന്നതെന്നാണ് വിവരം.

എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രിയെ ഇതുമായ ബന്ധപ്പെട്ട വിവരങ്ങൾ രാജ്‌നാഥ് സിംഗ് ധരിപ്പിച്ചിരുന്നു.

സൈനിക പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി വിവരങ്ങൾ അറിയിച്ചത്. പാർലമെന്റിലും അദ്ദേഹം ഇതുസംബന്ധിച്ച് പ്രസ്താവന നടത്തും.

എന്നാൽ അപകടത്തിൽ ആരൊക്കെ മരിച്ചുവെന്ന് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഏഴ് പേർ മരിച്ചുവെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഊട്ടി പോലീസ് അറിയിച്ചത്. സംഭവത്തിൽ വ്യോമസേന ശക്തമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മാത്രമല്ല ബിപിന്‍ റാവത്തിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നുമാണ് പുറത്ത് വരുന്ന വിവരം.

സുലൂരിലെ വ്യോമത്താവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം.

ഹെലികോപ്ടറിൽ ബിപിന്‍ റാവത്തിന്റെ കുടുംബത്തിന് പുറമെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും അടക്കം 14 പേർ ഉണ്ടായിരുന്നു.

ഇന്ന് 12.30നായിരുന്നു അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ MI ശ്രേണിയിലുള്ള 17 v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Latest Articles