Monday, May 20, 2024
spot_img

ശരീരത്തിന് നല്ല നിറമുണ്ടാവാൻ എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണോ? വിഷമിക്കേണ്ട ഇതൊന്ന് പരീക്ഷിച്ച് നോക്കു; പോംവഴികളിതാ

ശരീരത്തിന് നല്ല നിറമുണ്ടാവാൻ ഇവ പരീക്ഷിക്കു

കല്ക്കണ്ടം, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ ഉണക്കമുന്തിരി നീര്, ഒരു ടേബിൾ സ്പൂൺ വെള്ളരിക്കനീര്, ഒരു ഗ്ലാസ് കാരറ്റ നീര് എന്നിവ ചേർത്ത് പതിവായി രാത്രിയിൽ കഴിക്കുക.
കുങ്കുമപ്പൂവ് പാലിൽ സേവിക്കുക.

ചെറുനാരങ്ങാനീരും വെള്ളരിക്കാനീരും ശരീരമാസകലം തേയ്ക്കുക. മുക്കാൽ മണിക്കൂർ കഴിഞ്ഞ് നാല്പാമരത്തൊലി ചതച്ചു തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിക്കുക.

നെയ്യ്, തേൻ, ഉണക്കമുന്തിരി, കല്ക്കണ്ടം, നേന്ത്രപ്പഴം എന്നിവ കൂട്ടിക്കലർത്തി പതിവായി രാവിലെ കഴിക്കുക.

കാരറ്റും നാരങ്ങാനീരും തേനും ചേർത്തു കഴിക്കുക. അരിമാവും ശർക്കരയും അശോകത്തിന്റെ പൂവ് അരച്ചതും ചേർത്തു ചൂടാക്കി കുറുക്കി കഴിക്കുക.

ഒരു ടീസ്പൂൺ വെള്ളരിക്കാനീര്, ഒരു ടീസ്പൂൺ തൈര്, ഒരു നുള്ള് മഞ്ഞൾപ്പൊടി, അരക്കപ്പ് തക്കാളിനീര് എന്നിവ മിശ്രിത മാക്കി മുഖത്തു തേയ്ക്കുക. നല്ലനിറം കൈവരും.

കൃഷ്ണതുളസിയില ഇടിച്ചുപിഴിഞ്ഞ നീര് ഒരൗൺസ് കാലത്ത് കഴിക്കുക

Related Articles

Latest Articles