Wednesday, December 31, 2025

പല്ലുവേദന അസ്സഹനിയമാകുന്നുണ്ടോ? എന്നാൽ വിഷമിക്കേണ്ട പോംവഴി ഉണ്ട്

പല്ലു വേദന സഹിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് പരീക്ഷിച്ച് നോക്കാൻ ഒറ്റമൂലികൾ ഇതാ

പാലിൽ എത്തും ചുക്കും അരച്ചു കലക്കി അൽപം ചൂടോടെ കവിളിൽ കൊള്ളുക

ഇഞ്ചിനീരും തേനും (ചെറുതേൻ കൂടുതൽ നന്ന്) കൂട്ടി പുരട്ടുക. ഗ്രാമ്പൂതൈലത്തിൽ പഞ്ഞി മുക്കി വേദനയുള്ള പല്ലിനു മുകളിൽ വെക്കുക.

കൊഴിഞ്ഞിലിന്റെ വേരുകൊണ്ട് ഉണ്ടാക്കിയ കഷായത്തിൽ കടുക്ക – ത്തോട് അരച്ചു കലക്കി പാകത്തിനു ചൂടോടെ കവിൾക്കൊള്ളുക.

തുണിയിൽ പാൽക്കായം കെട്ടി വേദനയുള്ള പല്ലിനു മുകളിൽ വെച്ച് സാവധാനം കടിക്കുക.

ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിൾക്കൊള്ളുക.

പേരയുടെ ഇലയിട്ടു വെന്ത വെള്ളം കൊണ്ടു കവിൾക്കൊള്ളുക.

പഴുത്ത പ്ലാവിലകൊണ്ടു പല്ലു തേക്കുക.

Related Articles

Latest Articles