Thursday, December 25, 2025

നിങ്ങൾ വാതരോഗം കാരണം ബുദ്ധിമുട്ടുന്നുണ്ടോ ? എന്നാൽ പരിഹാരമുണ്ട് ; വാതരോഗത്തിൽ നിന്ന് മുക്തി നേടാൻ പതിനഞ്ച് ഒറ്റമൂലികൾ ഇതാ

വാതരോഗം കാരണം കഷ്ടപ്പെടുന്നവർക്ക് ശാശ്വത പരിഹാരം. ഈ പതിഞ്ച് ഒറ്റമൂലികൾ പരീക്ഷിക്കാം

  1. കുറുന്തോട്ടി വേരുകൊണ്ട് പാൽകഷായമുണ്ടാക്കി മൂന്നോ നാലോ മാസം തുടർച്ചയായി കഴിക്കുക.
  2. വെളുത്തുള്ളി അരച്ചു എണ്ണയിൽ സേവിക്കുക.
  3. കുരുമുളകുപൊടി, തുളസിനീര്, നെയ്യ് എന്നിവ കൂട്ടിയോജിപ്പിച്ചു കഴിക്കുക.
  4. വേലിപ്പരുത്തിവേര് അരച്ച് പശുവിൻപാലിൽ കുടിക്കുക.
  5. കരിങ്കുറിഞ്ഞി കഷായം വെച്ചു കഴിക്കുക.
  6. തുളസിനീര്, കുരുമുളകുപൊടി, നെയ്യ് എന്നിവ സമം ചേർത്തു കഴിക്കുക.
  7. വെറ്റില കഷായം വെച്ചു കഴിക്കുക.
  8. ആവണക്കെണ്ണ സമം ഗോമൂത്രത്തിൽ ചേർത്തു കഴിക്കുക.
  9. ആശാളി പൊടിച്ചു തേനിൽ കുഴച്ചു പുരട്ടുക.
  10. വേപ്പെണ്ണ പുരട്ടി ചൂടുപിടിക്കുക.
  11. ഉമ്മത്തിലയിട്ട് എണ്ണകാച്ചി പുരട്ടുക.
  12. പഴയ മുതിര വേവിച്ചു തിന്നുക.
  13. വാതംകൊല്ലി, ഉമ്മത്ത്, കരിനൊച്ചി, വരിക്കപ്ലാവിന്റെ ഇല എന്നിവ തിളപ്പിച്ചാറ്റി അതിൽ കുളിക്കുക.
  14. ജാതിക്ക പൊടിച്ച് വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടുക.
  15. മുരിങ്ങത്താൽ തേങ്ങപ്പോലെ ചിരകി അവിലും ചേർത്തു തിന്നുക.

Related Articles

Latest Articles