Tuesday, May 14, 2024
spot_img

ചർമ്മത്തിൽ അരുമ്പാറ വരുന്നത് നിങ്ങൾക്ക് ഒരു പ്രശ്നമാണോ ? എങ്കിൽ ആ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ട് ; പതിമൂന്ന് ഒറ്റമൂലികൾ ഇതാ

അരുമ്പാറ കൊണ്ട് പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസമാകും ഈ ഒറ്റമൂലികൾ

  1. ഒരല്ലി വെളുത്തുള്ളി ചുട്ട് അരിമ്പാറയ്ക്കു മീതെ വെച്ചു കെട്ടുക. പാലിൽ കിഴുകാനെല്ലി അരച്ചു ചാലിച്ചു പുരട്ടുക.

2.പച്ച ഇഞ്ചി ചെത്തിക്കൂർപ്പിച്ച് ചുണ്ണാമ്പിൽ മുക്കി അരിമ്പാറയിൽ പലതവണ ഉരസുക.

3 ഇരട്ടിമധുരം തേനിലരച്ചോ നെയ്യിൽ വറുത്തരച്ചോ പുരട്ടുക.

  1. കൊടുവേലിവേര് അരച്ചു തേയ്ക്കുക. 5. നെല്ലിക്കാഗന്ധകം വെളിച്ചെണ്ണയിൽ ചാലിച്ച് തുടർച്ചയായി പുരട്ടുക.
  2. മൂന്നു ഗ്രാം പൊൻകാരം, നാലുഗ്രാം തുരിശ്, അഞ്ചുഗ്രാം ചവർക്കാരം എന്നിവ പൊടിച്ച് ചെറുനാരങ്ങാനീരിൽ ചാലിച്ചു പുരട്ടുക.
  3. എരിക്കിന്റെ കറ പുരട്ടുക.

8.ചുണ്ണാമ്പും കാരവും ചേർത്തു പുരട്ടുക.

9.കള്ളിപ്പാലിൽ കടുക്ക അരച്ച് ശർക്കര ചേർത്തു പുരട്ടുക.

10.ചുവന്നുള്ളി വട്ടം മുറിച്ച് അരിമ്പാറയിൽ ഉരസുക.

  1. കാരീയം കള്ളിപ്പാലിലരച്ചു ശർക്കര ചേർത്തു പുരട്ടുക.
  2. സോപ്പും ചുണ്ണാമ്പും ചേർത്തു പുരട്ടുക.
  3. ആട്ടിൻകാഷ്ഠം, പുറ്റുമണ്ണ്, അരയാൽ തൊലി, ഇരുവേലി എന്നിവ അരച്ചു പുരട്ടുക.

Related Articles

Latest Articles