Friday, May 17, 2024
spot_img

ഇന്ന് ഒരു പുതിയ യുഗം ആരംഭിക്കാൻ പോകുന്നു! പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം ഇല്ലായിരുന്നുവെങ്കിൽ കൊറോണ കാലത്ത് രാജ്യം പ്രയാസമനുഭവിക്കുമായിരുന്നു: ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് നന്ദി എയർടെൽ ചെയർമാൻ അറിയിച്ച് സുനിൽ മിത്തൽ

ദില്ലി: കേന്ദ്രസർക്കാർ പദ്ധതിയായ ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് നന്ദി അറിയിച്ച് സുനിൽ മിത്തൽ. ഡിജിറ്റൽ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം ഇല്ലായിരുന്നുവെങ്കിൽ കൊറോണ കാലത്ത് ഇന്ത്യ ഏറെ പ്രയാസം അനുഭവിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പുരോഗമനപരമായി ചിന്തിച്ച കേന്ദ്രസർക്കാരിന് നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. 5ജി സ്‌പെക്ട്രം സേവനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് പ്രധാനപ്പെട്ട ദിവസമാണ്. ഒരു പുതിയ യുഗം ആരംഭിക്കാൻ പോകുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിലാണ് ഈ സുദിനമെന്ന് സുനിൽ മിത്തൽ പറഞ്ഞു. 5ജി രാജ്യത്ത് പുതിയ അവബോധത്തിനും ഊർജ്ജത്തിനും നിരവധി അവസരങ്ങൾക്കമുള്ള വാതിലുകൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നു 5ജി സ്‌പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത് .ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, വോഡഫോൺഐഡിയ യുടെ കുമാർ മംഗളം ബിർള എന്നിവർ പങ്കെടുത്തു. 2023 ഡിസംബറിൽ എല്ലാ താലൂക്കിലും ജിയോ 5ജി എത്തിക്കുമെന്നു മുകേഷ് അംബാനി പറഞഞ്ഞു.എട്ടു നഗരങ്ങളിൽ ഇന്നു മുതലും 2024 ൽ രാജ്യമാകെയും എയർടെൽ 5 ജി ലഭ്യമാകും.

Related Articles

Latest Articles