India

അഫ്ഗാനിസ്ഥാനിൽ നിന്ന് വീണ്ടും മയക്കുമരുന്ന് ഒഴുക്ക്; മുംബൈയിൽ 175 കോടിയുടെ ഹെറോയിൻ പിടികൂടി

മുംബൈ: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് വീണ്ടും മയക്കുമരുന്ന് (Drugs Case) ഒഴുക്ക് തുടരുന്നതായി റിപ്പോർട്ട്. അഫ്ഗാനിൽ നിന്ന് ഇറക്കുമതി ചെയ്ത 25 കിലോഗ്രാം ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) മുംബൈ യൂണിറ്റ് പിടിച്ചെടുത്തു. കാണ്ഡഹാറിൽ നിന്നുള്ള കണ്ടെയ്നർ ഇറാനിലെ ബാഹർ പോർട്ട് വഴിയാണ് മുംബൈയിലെത്തിയത് കടുകെണ്ണ എന്ന നിലയിലാണ് ഇതിനുള്ളിൽ കാനുകൾ കൊണ്ടുവന്നത്. എന്നാൽ ഡിആർഐ നടത്തിയ വിശദ പരിശോധനയിൽ അഞ്ച് കാനുകളിൽ ഹെറോയിൻ കണ്ടെത്തുകയായിരുന്നു. 175 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ ഒരാളെ ഇതുമായി ബന്ധപ്പെട്ട് ഡി ആർ ഐ അറസ്റ്റ് ചെയ്തിട്ടുണ്ട് ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം.

മഹാരാഷ്ട്രയിലെ നേവ ഷേവാ തുറമുഖത്തു നിന്നാണ് ഡിആർഐ (DRI) കണ്ടയ്നർ പിടികൂടിയത്. പുറമെ പരിശോധിച്ചപ്പോൾ കടുകെണ്ണ എന്നാണ് ആദ്യം അന്വേഷണ സംഘം കരുതിയത്. എന്നാൽ പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഹെറോയിൻ ആണെന്ന് മനസിലായത്. ഇറക്കുമതി ചരക്കിന്റെ സാധാരണ പരിശോധനയ്ക്കിടെ ഇത് കണ്ടെത്തുന്നത് അസാധ്യമാണ്. എങ്കിലും ഇങ്ങനെ ഇത്തരം ചരക്കിൽ നിന്ന് ഇന്ത്യൻ ഏജൻസി ഹെറോയിൻ പിടിച്ചെടുക്കുന്നത് ഇതാദ്യമായാണ്. ഇറാനിൽ ദീർഘകാലം താമസിക്കുന്ന ഇന്ത്യൻ വംശജനായ ഒരു വ്യക്തിയാണ്, ഇറക്കുമതി ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ പേര് ഉപയോഗിച്ച് ഇത്തരത്തിൽ ലഹരി വസ്തുക്കൾ കടത്തുന്നതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനിലെ പഴയ കണക്ഷനുകൾ ഉപയോഗിച്ചാണ് ഇയാൾ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്തതെന്നാണ് റിപ്പോർട്ട്.

മയക്കുമരുന്ന് കണ്ടെടുത്ത ചരക്ക് ഇയാളുടേതാണെന്ന് സമ്മതിച്ചതായും അഫ്ഗാൻ ബന്ധങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് എൻഡിപിഎസ് (NDPS) നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയുമായി ബന്ധമുള്ള മറ്റുള്ളവർക്കായി ഡിആർഐ ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി നഗരങ്ങളിൽ നിന്നാണ് ഇത്തരത്തിൽ ലഹരി പിടികൂടിയത്. ഇതോടെ പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘങ്ങൾ.

admin

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

2 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

3 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

4 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

4 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

5 hours ago