Saturday, April 20, 2024
spot_img

ആര്യന്‍ ഖാൻ ഇനി ശിഷ്ടകാലം ജയിലിൽ? മയക്കുമരുന്ന് കേസില്‍​ ജാമ്യമില്ല: ഇടക്കാല ജാമ്യാപേക്ഷ തള്ളി മുംബൈ മജിസ്ട്രേറ്റ് കോടതി

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്നും ​ ജാമ്യമില്ല. ആര്യന്‍റെ (aryan khan) അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ മുംബൈ മജിസ്​ട്രേറ്റ്​ കോടതി​ തള്ളി​. ഇതോടൊപ്പം അര്‍ബാസ്​ മര്‍ച്ചന്‍റ്​, മുണ്‍മണ്‍ ധമേച്ച​ എന്നിവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്​. മൂവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ആര്യന്‍ ഖാന്​ ജാമ്യം നല്‍കുന്നത്​ അന്വേഷണത്തെ ബാധിക്കുമെന്ന്​ എന്‍.സി.ബി സംഘം കോടതിയില്‍ വാദിച്ചു.

അതേസമയം ആര്യന്‍റെ പക്കലില്‍ നിന്നും ലഹരിവസ്​തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്ന്​ പ്രതിഭാഗം അഭിഭാഷകനും കോടതിയില്‍ അറിയിച്ചു. ചോദ്യം ചെയ്യലില്‍ ആര്യന്‍ എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ആഡംബര കപ്പലില്‍ പാര്‍ട്ടി നടത്തിയവര്‍ ക്ഷണിച്ചതനുസരിച്ചാണ്​ ആര്യന്‍ ഖാന്‍ എത്തിയതെന്നും പ്രതിഭാഗം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്‍ ഉള്‍പ്പടെ എട്ട്​ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി നീട്ടണമെന്ന എന്‍.സി.ബി ആവശ്യം തള്ളിയിരുന്നു. തുടര്‍ന്ന് ആര്യനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Related Articles

Latest Articles