Monday, May 20, 2024
spot_img

മയോണൈസില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഇത്: കഴിക്കുന്നതിന് മുന്നേ ഇതൊന്ന് വായിച്ചു നോക്കൂ…

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മയോണൈസ്. സാന്‍ഡ്‌വിച്ചുകളിലും കമ്ബോസ് ചെയ്‌ത സാലഡുകളിലും ഫ്രഞ്ച് ഫ്രൈകളിലും സാധാരണയായി ഉപയോഗിക്കുന്ന കട്ടിയുള്ള തണുത്ത കെച്ചപ്പ് അല്ലെങ്കില്‍ ഡ്രസിങ് ആണ് മയോന്നൈസ്.

മലയാളിയുടെ മാറുന്ന ഫാസ്റ്റ് ഫുഡ് ശീലത്തിലും മയോണൈസ് ഒഴിവാക്കാനാവാത്ത വിഭവമായി മാറിയിരിക്കുന്നു. എന്നാല്‍ ഈ മയോണൈസില്‍ ചില അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.

പച്ച മുട്ടയില്‍ ഓയില്‍ ചേര്‍ത്തുണ്ടാക്കുന്ന മയോണൈസില്‍ മുട്ടയില്‍ ഉണ്ടാകുന്ന സാല്‍മൊണെല്ല എന്ന ബാക്ടീരിയ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകള്‍ പനി, ഛര്‍ദ്ദി, വയറിളക്കം, കഠിനമായ വയറുവേദന, നിര്‍ജ്ജലീകരണം എന്നിവ ഉണ്ടാകാന്‍ കാരണമാകും. അതിനാല്‍ മയോണൈസ് ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക. ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുള്ളതിനാല്‍ അമിതവണ്ണവും കൊളസ്ട്രാളും ഉള്ള ആളുകള്‍ മയോണൈസ് കഴിക്കുന്നത് നല്ലതല്ല.

Related Articles

Latest Articles