Saturday, May 11, 2024
spot_img

ലഹരിക്കടത്ത് കേസിലെ അട്ടിമറി; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയിൽ; ഹര്‍ജി നാളെ പരിഗണിക്കും

കോച്ചി: തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ആന്റണി രാജുവിനെതിരായ കേസിലെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഇന്നലെയാണ് ആന്റണി രാജു കേസ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത കുറ്റപത്രമായതിനാല്‍ ഇത് റദ്ദാക്കണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. നാളെ ഹര്‍ജി പരിഗണിക്കും.

ഐപിസി 193 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ലഹരിമരുന്ന് കേസിന്റെ തൊണ്ടിമുതല്‍ ഒരു അഭിഭാഷകന്‍ നശിപ്പിച്ചു എന്നുകാട്ടി കേസെടുക്കാനോ അന്വേഷിക്കാനോ പൊലീസിന് സാധിക്കില്ല, പൊലീസിന്റെ അധികാര പരിധിയില്‍പ്പെടാത്ത ഒരന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണ നടത്താന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ചുമതലയുമില്ല എന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. ഇത് പരിഗണിച്ചുകൊണ്ടാണ് തുടര്‍നടപടികള്‍ റദ്ദുചെയ്ത് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.

നേരത്തെ, കേസില്‍ ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോര്‍ട്ടു തേടിയിരുന്നു. നെടുമങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നുള്ള റിപ്പോര്‍ട്ടാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ തേടിയത്. കേസില്‍ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് പരിഗണിക്കുന്നുണ്ട്.

Related Articles

Latest Articles