Monday, June 17, 2024
spot_img

നടപ്പാതകൾ കയ്യേറി കൊടിതോരണങ്ങള്‍: സിപിഐഎം സമ്മേളനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

സിപിഐഎം സംസ്ഥാന സമ്മേളത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സമ്മേളനവുമായി ബന്ധപ്പെട്ട് നടപ്പാതകൾ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെയാണ് കോടതിയുടെ വിമർശനം.

അതേസമയം സിപിഐഎം കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിക്കപ്പെടുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരായ കോടതിയുടെ ഉത്തരവുകള്‍ നടപ്പിലാക്കണമെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

തുടരെ പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്ന ഗുരുതരമായ ആരോപണവും കോടതി ഉയര്‍ത്തി. മാത്രമല്ല വിഷയത്തില്‍ കോര്‍പ്പറേഷന്‍ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും ആരാഞ്ഞു.

Related Articles

Latest Articles