കൊച്ചി: ശബരിമലയിലെ പോലീസ് അതിക്രമത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ ഉദാസീനത അപലപനീയമാണെന്നു ഹൈക്കോടതി. ശബരിമലയില്‍ ഭക്തരെ ആക്രമിച്ച പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളെല്ലാം ഇന്നലെ ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്കെത്തിയിരുന്നു.ഇക്കൂട്ടത്തിലാണു പോലീസ് അക്രമങ്ങള്‍ ചോദ്യം ചെയ്യുന്ന ഹര്‍ജിയും ഹൈക്കോടതി പരിഗണിച്ചത്.
ശബരിമലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ നിലവിലില്ലെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരും ശ്രമിക്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹര്‍ജിയില്‍ ഇത്തരമൊരു ആവശ്യം ഇപ്പോള്‍ പരിഗണിക്കണോയെന്നു ഹൈക്കോടതി ചോദിച്ചു. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി
തിരുവനന്തപുരം: ജസ്ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ സിബിഐ…
തിരുവനന്തപുരം: വ്യോമയാന രംഗത്ത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടരുന്നു. മുന്നറിയിപ്പില്ലാതെ…
ചേർത്തല:53 വർഷമായി സി.പി.എം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136പേർ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ചേർത്തല…
ദില്ലി : എസ്എന്‍സി ലാവ്ലിന് കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ…