Wednesday, October 7, 2026

സില്‍വര്‍ ലൈനിൽ സര്‍വേ തുടരാം; ഇടക്കാല ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കെ റെയിലിന്റെ സര്‍വേ തടഞ്ഞ ഉത്തരവ് ഹൈക്കോടതി (High Court) റദ്ദാക്കി.ഏതാനും ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സിൽവർ ലൈൻ പദ്ധതിയുടെ വിശദപദ്ധതിരൂപരേഖ (ഡീറ്റേയ്‍ൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കിയത് എങ്ങനെയെന്ന വിശദാംശങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് നിർദേശവും ഡിവിഷൻ ബഞ്ച് ഒഴിവാക്കി.

സർവേ നടപടികൾ നിറുത്തി വയ്‌ക്കണമെന്ന ആവശ്യവുമായി ഇരുപതോളം ഹർജിക്കാരാണ് സിംഗിൾ ബെഞ്ചിലെത്തിയത്. ഡി പി ആറിന് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഈ ഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കുന്നതാവും ഉചിതമെന്ന കേന്ദ്ര നിലപാട് കോടതി തള്ളി. സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഈ ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയതോടെ പദ്ധതിയുടെ സാമൂഹിക ആഘാത പഠനവുമായി സർക്കാരിന് മുന്നോട്ട് പോകാം.

Related Articles

Latest Articles