Saturday, May 18, 2024
spot_img

ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് അന്യസംസ്ഥാന ഡ്രൈവർമാർക്ക് ബോധവത്ക്കരണം നൽകണം;നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി :ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് അന്യസംസ്ഥാന ഡ്രൈവർമാരെ ബോധവത്ക്കരിക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. ഇക്കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

എരുമേലി കണ്ണിമലയിലെ അപകടത്തിൽ ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. വിഷയം ബുധനാഴ്‌ച്ച വീണ്ടും പരിഗണിക്കാനായി ഹൈക്കോടതി ബെഞ്ച് മാറ്റിവച്ചു.എരുമേലിയിലെ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സ്‌പെഷ്യൽ സിറ്റിങ് നടത്തിയത്. അപകടം സംബന്ധിച്ച വിവരങ്ങൾ സർക്കാർ കോടതിയെ അറിയിച്ചു

കെ.എസ്.ആർ ടി സി ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച പ്രശ്‌നങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കോടതി ജില്ലാ കളക്ടർക്ക് നിർദേശം. ജില്ലാ പോലീസ് മേധാവി ,കെ.എസ്.ആർ ടി.സി ഓഫീസർ, സ്‌പെഷ്യൽ കമ്മീഷണർ എന്നിവരോട് കൂടിയാലോചന നടത്തിയാണ് നടപടി സ്വീകരിക്കേണ്ടത്. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് നിർദേശം നൽകി.

Related Articles

Latest Articles